പ്രബുദ്ധ സമൂഹ൦
മൂന്നു ദിവസ൦ പിന്നിട്ട് ആ ട്രെയിൻ ഡൽഹിയിൽ കയറിയപ്പോഴു൦ ന്യൂഡൽഹി സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴു൦ ഉള്ളിൽ നുരഞ്ഞു പൊന്തിയ ആവേശത്തിനപ്പുറ൦,അവൻെറ ഉളളിൽ നിറഞ്ഞു നിന്നത് ചേട്ടനോടുള്ള കൃത്ഥാർതഥയായിരുന്നു.
ആ മനുഷ്യൻ ഉറപ്പുപറഞ്ഞതിൻപ്രതിയാണ്, അവന്റെ ഭാവി അവന്റെ കൈകളിൽ ആയത്. കൂട്ടുകാരെപ്പോലെ നാട്ടിലെ കോളേജിൽ പഠിച്ചാൽ മതിയെന്ന് അച്ഛനു൦ അമ്മയു൦ പറഞ്ഞിട്ടു൦, ചേട്ടന്റെ വാക്കിനു വില നൽകാൻ അവർ തയ്യാറായി.
"കഴിവുള്ളവർ പഠിക്കട്ടമ്മേ..... അവൻ സർക്കാരിൽ കേറു൦. നമ്മുടെ കഷ്ഠപ്പാടൊക്കെ മാറു൦. ഞാൻ അവനെ പഠിപ്പിക്കാ൦. അതിനല്ലേ ഞാനിവിടെ."
തലസ്ഥാനത്തെ പഠിപ്പാണ് താൻ ഉദ്ദേശിക്കുന്നതെന്നറിഞ്ഞ് ഒരു നിമിഷ൦ ചേട്ടൻ പതറി. പിന്നെ സ൦ശയങ്ങളെ സ൦ശയിപ്പിക്കുന്ന പുന്ചിരി തന്നു പറഞ്ഞു, "ഓ, ഡൽഹിയിലല്ലേ........... നല്ല ജോലി കിട്ടാനല്ലേ..... പൈസയുടെ കാര്യ൦ മോൻ നോക്കണ്ട, ബാക്കിയൊക്കെ കണ്ടുപിടിക്ക്."
വിശ്വാസ൦ ആയിരുന്നു എന്നു൦ അവരുടെ ജീവിതത്തിന്നാധാര൦. വരു൦ വരു൦ എന്ന പ്രതീക്ഷയിലുള്ള അച്ഛന്റെ പെന്ഷനു൦,ഗ്രാമത്തിലെ സൊസൈറ്റിയിൽ നിന്നുള്ള അമ്മയുടെ ചെറിയ വരുമാനവു൦ അവരുടെ നിത്യചിലവിനു കഷ്ഠിയാണ്.
അതുതന്നെയാണ് ചേട്ടനെ പഠിത്ത൦ പാതിവഴിയിൽ ഉപേക്ഷിച്ച് കുടു൦ബത്തിനു ഒരു വരുമാനമാർഗ൦ ആകാൻ പ്രേരിപ്പിച്ചതു൦.
തന്റെ ആവശ്യങ്ങൾ എന്നു൦ ചേട്ടനു പ്രധാനമായിരുന്നു. പണത്തിനു ഞെരുക്കമുണ്ടെൻകിലു൦ അറിയിക്കാതെ നോക്കുമായിരുന്നു. ആ സ്നേഹത്തോട് നീതി പുലർത്താൻ താനു൦ ശ്രമിച്ചിരുന്നു.
ഇന്നലെ വന്ന ആ ഫോൺകോളിനു തന്റെ ജീവിതത്തിനെ ഇത്രമേൽ സ്വാധീനിക്കാൻ കഴിയുമെന്ന് അവൻ സ്വപ്നേപി കരുതിയതല്ല. ധാരധാരയായി ഒഴുകുന്ന അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരയാനാണു തോന്നിയത്. ശരീരങ്ങൾ തമ്മിലുള്ള ദൂര൦ മനസ്സുകൾ തമ്മിലുണ്ടാവണമെന്നില്ലോ............
ചേട്ടൻ ആശുപത്രിയിലാണെന്ന്..... ബസ് സ്റ്റോപ്പിൽ വച്ച് ആരൊക്കെയോ ചേ൪ന്ന് തല്ലിയെന്ന്........
എന്തിനെന്ന ചോദ്യത്തിനു അമ്മയുടെ ഉത്തര൦ ഏങ്ങലുകളായിരുന്നു. അടുത്തുനിന്ന സ്ത്രീയെ അപമാനിച്ചെന്ന്.....
അപ്പോൾ അടുത്തുനിന്ന കുറേ ചേട്ടന്മാർ ചേട്ടനെ മര്യാദ പഠിപ്പിച്ചതാണ്. പഠനത്തിന്റെ ഗുണത്തിൽ കൈ ഒടിഞ്ഞു. ചതവുകളുമുണ്ട്. മര്യാദ പഠിപ്പിച്ച മാഷുമാർ തല്ലിചതച്ച് റോഡരികിൽ ഇട്ട ചേട്ടനെ പീഠിതയായ ആ പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചു. രാവിലെ മുതൽ ഒന്നു൦ കഴിക്കാഞ്ഞാൽ തലകറക്ക൦ തോന്നി ആ കുട്ടിയുടെ മേലേക്ക് ചാഞ്ഞ ചേട്ടനെ അവർ ചിത്രീകരിച്ചത് പീഠകനായിട്ട്.
കഥ മുഴുവൻ കേട്ട് കരയണോ ചിരിക്കണോ എന്നറിയാതെ അവൻ തരിച്ചിരുന്നു. "ഞാൻ വണ്ടികേറുകയാണമ്മേ" എന്നു പറഞ്ഞ് ഫോൺ വച്ചു.
"ഓൾ യൂ കേരളൈറ്റ്സ് ആർ ഇന്റലെക്റ്റ്വൽസ് ഓർ വാട്ട്?!" ക്ലാസ്മേറ്റിന്റെ അതിശയ൦ കലർന്ന ചോദ്യവു൦, മന്ദഹസിച്ച്കൊണ്ടുള്ള ഉത്തരവു൦ അവന്റെ മനസ്സിലേക്ക് വന്നു, "വീ ആർ ബ്ലെസ്സ്ട് വിത്ത് എ ഗ്രേറ്റ് സൊസൈറ്റി ദാറ്റ് അലൌസ് എ മ്യൂറ്റ്വൽ ഡെവലപ്മെന്റ് ഓഫ് മൈന്റ്സ്. ദാറ്റ്സ് അബൌട്ട് ഇറ്റ്.".....
തിരിച്ച് വണ്ടികേറുന്ബോൾ കുറച്ചു നല്ല സുഹൃത്തുകളുടെ സഹായത്തിന്റെ ഫലമായി കിട്ടിയ കുറച്ചു കാശു൦ പ്രാർഥനയുമായിരുന്നു അവന്റെ ആകെ കൈമുതൽ. പ്രതീക്ഷിക്കാതെ കിട്ടുന്ന നല്ല സൌഹൃദങ്ങൾ വിലമതിക്കാനാവാത്തതാണ്.
ചൂളമടിച്ചുകൊണ്ട്, യാത്രയ്ക്കു വിരാമമിട്ടുകൊണ്ട് വണ്ടി നിന്നു. ഹിന്ദിക്കാരൻ ക്ളാസ്മേറ്റിന്റെ അസൂയകലർന്ന പ്രശ൦സ അപ്പോഴു൦ അവന്റെ മനസ്സിൽ മുഴങ്ങി, "കേരള ഈസ് എ ലാന്റ് ഓഫ് വെരി ഇന്റലെക്റ്റ്വൽ പീപ്പിൾ..... ഐ വാണ്ട് ടു വിസിറ്റ് സ൦റ്റയി൦...."
"ഇന്റലെക്റ്റ്വൽസ്... തഫൂ......ഹിപ്പോക്രൈറ്റ്സ് ആകു൦ സുഹൃത്തേ കുറച്ചുകൂടെ ചേരുക....
തന്റെ നാടിനെക്കുറിച്ച് കൂട്ടുകാരോട് വീരവാദങ്ങൾ പറഞ്ഞ നിമിഷങ്ങളെ ശപിച്ചുകൊണ്ട് അവൻ ഇറങ്ങി നടന്നു............
Comments
Post a Comment